സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചില്‍ നടന്ന വെടിവയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു, ഏകദേശം 40 പേര്‍ക്ക് പരിക്കേറ്റു. ഒരു സംശയിക്കപ്പെടുന്നയാളും കൊല്ലപ്പെട്ടു, മറ്റൊരാളെ കസ്ററഡിയിലെടുത്തു. പ്രതികള്‍ ഒരു പിതാവും മകനുമാണെന്ന് പോലീസ് പറഞ്ഞു.ജൂത ഹനുക്ക ആഘോഷത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
പോലീസ് ആക്രമണത്തെ ഒരു 'തീവ്രവാദ' സംഭവമായി കണക്കാക്കി.കുട്ടികളുള്ള കുടുംബങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 1,000 പേര്‍ അവിടെ ഉണ്ടായിരുന്നു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ആക്രമണത്തെ 'ഒരു ദുഷ്ട ജൂതവിരുദ്ധ പ്രവൃത്തി' എന്ന് വിശേഷിപ്പിച്ചു.
ആക്രമണത്തിന്റെ ലക്ഷ്യം ജൂത ഹനുക്ക ആഘോഷമായിരുന്നു. വെടിവയ്പ്പില്‍ മരണസംഖ്യ വര്‍ദ്ധിക്കുമെന്ന് അധികൃതര്‍ ഭയപ്പെടുന്നു.
സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവയ്പ്പിനിടെയുള്ള ദൃശ്യങ്ങള്‍ ദൃക്സാക്ഷികള്‍ വിവരിച്ചിട്ടുണ്ട്, ഡസന്‍ കണക്കിന് വെടിവയ്പ്പുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.50 വെടിവയ്പ്പുകള്‍ കേട്ടതായും ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിനിടയില്‍ "വലിയ, കറുത്ത തോക്കുകള്‍" കണ്ടതായും ദൃക്സാക്ഷകള്‍ വിവരിച്ചു.
ഓസ്ട്രേലിയന്‍ സമയം ഞായറാഴ്ച വൈകുന്നേരം 6.40 ഓടെ നൂറുകണക്കിന് ആളുകള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നത് കണ്ടു, ബീച്ച് കാര്‍ പാര്‍ക്കിന് സമീപം കറുത്ത തോക്കുകള്‍ ധരിച്ച രണ്ട് പുരുഷന്മാര്‍ നില്‍ക്കുന്നതായി കാണിക്കുന്ന വീഡിയോയും ഉണ്ടായിരുന്നു.
വെടിയേറ്റവരില്‍ ഏകദേശം 10 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ് നടത്തിയ അക്രമികളില്‍ ഒരാളെ കീഴ്പ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ആക്രമിയെ വൈറും കയ്യോടെ നേരിട്ട "ഹീറോ', അഹമ്മദ് അല്‍ അഹമ്മദ് പഴക്കച്ചവടക്കാരന് 2 തവണ വെടിയേറ്റിട്ടും ധീരതയോടെ പോരാടിയാണ് അക്രമിയെ കീഴ്പ്പെടുത്തിയത്.43കാരനായ അഹമ്മദിന് രണ്ട് തവണ വെടിയേറ്റിരുന്നു. സിഡ്നി വെടിവയ്പ്പിലെ ഹീറോയായി വിലയിരുത്തപ്പെടുന്ന അഹമ്മദിന്റെ ഇടപെടല്‍ കൊണ്ടാണ് അക്രമികളില്‍ ഒരാളെ നിരായുധനാക്കിയത്. അഹമ്മദ് സിഡ്നിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് തിരിച്ചറിഞ്ഞു. നവീദ് അക്രം എന്ന് 24 കാരനായ അക്രമികളില്‍ ഒരാളുടെ പേര്. ഇയാള്‍ ലാഹോര്‍ സ്വദേശിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലാഹോറില്‍ നിന്ന് ഓസ്ട്രേലിയായില്‍ എത്തിയ നവീദ് അല്‍ മുറാദ് ഇന്‍സ്ററിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണ്. എന്നാല്‍ മറ്റയാളെ തിരിച്ചറിഞ്ഞെങ്കിലും ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്താണ് നവീദ് അക്രം താമസിച്ചിരുന്നത്.
ഇയാളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അക്രമികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പോലീസ് കണ്ടെത്തി. അതേസമയം സിഡ്നിയില്‍ നടന്നത് ഭീകരാക്രമണമാണ് അധികൃതര്‍ വ്യക്തമാക്കി. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അക്രമികളില്‍ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു. രണ്ടാമത്തെയാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
കാറിനു മറഞ്ഞിരുന്ന ആളുകളെ വെടിവയ്ക്കുകയായിരുന്ന അക്രമിയുടെ പിന്നില്‍ കൂടിയെത്തിയ നിരായുധനായ ആള്‍ ഇയാളെ കീഴ്പ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമിയുടെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിപ്പറിച്ചെടുത്ത ഇയാള്‍ തോക്ക് ചൂണ്ടി അക്രമിയെ ഭയപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. സമീപത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോ വ്യാപകമായി പ്രചരിക്കുന്നണ്ട്. സിഡ്നി ബോണ്ടി ബീച്ചില്‍ എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ജൂത ഉത്സവമായ ഹനുക്കയുടെ ആദ്യ ദിനത്തിലാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റതില്‍ രണ്ട് പേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്.
ബോണ്ടിയിലെ സംഭവങ്ങള്‍ "ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന്' ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പ്രതികരിച്ചു.
ഓസ്ട്രേലിയന്‍ മുസ്ളീം നേതാക്കള്‍ ബോണ്ടി ബീച്ച് വെടിവയ്പ്പിനെ അപലപിച്ചു.
ഇസ്രായേല്‍ പ്രസിഡന്റ് 'ക്രൂരമായ ആക്രമണത്തെ അപലപിച്ചു.
ഹനുക്ക ഉത്സവത്തിന്റെ തുടക്കം ആഘോഷിക്കുന്ന ജൂതന്മാരെ ലക്ഷ്യം വച്ചാണ് ആക്രമണം മനഃപൂര്‍വ്വം ലക്ഷ്യമിട്ടതെന്ന് പറഞ്ഞുകൊണ്ട് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ജീവഹാനിയില്‍ ദുഃഖം രേഖപ്പെടുത്തി.

Comments: